വിശപ്പ്



"എനിക്ക് വിശക്കുന്നു 

വിശപ്പടക്കാൻ ഒന്നുമില്ല 

കത്തിപ്പൊരിയുന്ന വയറുമായി 

അടുക്കള വാതിൽ ഞാൻ 

തുറന്നു നോക്കി"....



"പാത്രങ്ങളോരോന്ന് ഞാൻ തുറന്ന് നോക്കി"

അവയൊക്കെയും ശ്യൂന്യമായിരുന്നു.

എരി,പൊരി കൊണ്ട വയറുമായി ഞാൻ 

അങ്ങോട്ടുമിങ്ങോട്ടും നടന്നു നീങ്ങി .........



വിശപ്പ് സഹിക്കാതെ പോയി ഞാൻ 

അടുത്തുള്ള പീടിക തിണ്ണയിൽ കയറിനിന്നു 

കണ്ണാടി കൂട്ടിലെ പലഹാരത്തിൽ 

ആർത്തിപൂണ്ടു ഞാൻ നോക്കി നിന്നു .........

أحدث أقدم