1980 കളുടെ ഒടുവിലാണ് ഈ ഒരു പദം പ്രത്യക്ഷപ്പെടുന്നത് എങ്കിലും, 2001 സെപ്റ്റംബർ 21 ന് നടന്ന വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം ആണ് ഇത് ഒരു പൊതു പ്രയോഗമായി മാറിയത്.
1997 ലെ ബ്രിട്ടീഷ് സംഘടനയായ റണ്ണിംഗ് ട്രസ്റ്റ് ഇസ്ലാമോഫോബിയ എന്ന വാക്കിലൂടെ ഉദ്ദേശിക്കുന്നത് മുസ്ലിംകളോടുള്ള അനിഷ്ടവും ഭയവും, അതുപോലെ ഇസ്ലാമിനോടുള്ള വെറുപ്പുമായിരുന്നു .രാഷ്ട്രത്തിന്റെ സാമ്പത്തിക സാമുഹിക പൊതുജീവിതത്തിൽ നിന്നും മുസ്ലിംകളെ അവഗണിച്ചുകൊണ്ട് അവരോട് പ്രകടിപ്പിക്കുന്ന വിവേചനം ഇതിന്റെ ഒരു രീതിയാണെന്ന കാര്യമാണ് ഈ നിർവചനത്തിലൂടെ വ്യക്തമാകുന്നത്. മറ്റു സംസ്കാരങ്ങളുമായി തട്ടിച്ച് നോക്കുമ്പോൾ ഇസ്ലാമിന് ഒരു പൊതുമൂല്യവും ഇല്ലെന്നും പാശ്ചാത്യരുമായി താരതമ്യം ചെയ്യുമ്പോൾ അത് അപരിഷകൃതമായ ഒരു ആദർശമാണ് ഇസ്ലാം എന്നുമാണ് ഇസ്ലാമോഫോബിയയുടെ മുൻവിധി. ജനുവരി 2001 യിൽ ഔപചാരികമായി ഈ പദം അംഗീകരിക്കുന്നതിനായുള്ള നടപടികൾ "സ്റ്റോക്‌ഹോം ഇന്റർനാഷണൽ ഫോറം ഓൺ കോമ്പാറ്റിംഗ് ഇന്റോലറൻസ്" എന്ന ഫോറത്തിൽ സ്വീകരിക്കുകയുണ്ടായി. ക്സീനോഫോബിയയുടെയും (വൈദേശികതയോടുള്ള ഭയം) ആന്റിസെമിറ്റിസത്തിന്റെയും (സെമിറ്റിക് വിരുദ്ധത) ഭാഗമായുള്ള ഒരു അസഹിഷ്ണുതയുടെ രൂപമാണ് ഇന്നത്തെ ഇസ്ലാമോഫോബിയ.
മുൻകാലങ്ങളിൽ ഈ ഒരു വാക്കിന് യാതൊരു പ്രസക്തിയും ഉണ്ടായിരുന്നില്ല. കാരണം അന്നത്തെ ആളുകളിൽ ഒരു പ്രകാശം ഉണ്ടായിരുന്നു. കാലങ്ങളുടെ വ്യതിയാനം അനുസരിച്ച് പ്രകാശത്തിനും വ്യതിയാനം സംഭവിച്ചു.ഹൈഡ്രോഫോബിയ എന്നത് വെള്ളത്തെ പേടിക്കുന്നതിന് പറയുന്നത് പോലെ നെട്രോഫോബിയ രാത്രിയെ പേടിക്കുന്നതിനും പറയുന്നത് പോലെത്തന്നെ ഇസ്ലാമിനെ പേടിക്കുക എന്നതാണ് ഇസ്ലാംഫോബിയയുടെ യഥാർത്ഥ മുഖവര.അതിനാൽ ഇവകളെ പേടിയുള്ളവരെ ആണ് ചികിൽസിക്കേണ്ടതും ചികിൽസിച്ച് മാറ്റിയെടുക്കേണ്ടതും, അല്ലാതെ വെള്ളത്തിനിയും രാത്രിയേയും ചികിൽസിക്കാൻ കഴിയാത്തത് പോലെ ഇസ്ലാമിനേയും ചികിൽസിക്കൽ അപ്രായോയികമാണ്. ഇസ്ലാമോഫോബിയ എന്നതിന്റെ യഥാർത്ഥ അർത്ഥം ഇസ്ലാമിനെ പേടിക്കുക എന്നതാണ്.
അമേരിക്കയിൽ ഒരു അഹ്മദ് മുഹമ്മദ് എന്ന വിദ്യാർത്ഥി തന്റെ അധ്യാപകർക്ക് മുന്നിൽ അവതരിപ്പിക്കാനായി ഒരു ക്ലോക്ക് തയ്യാറാക്കി അത് ക്ലാസിനിടയിൽ വച്ച് അലാറം അടിച്ചു അതൊരു ബോംബ് ആണെന്ന് തെറ്റിദ്ധരിച്ച് അധ്യാപിക നേരെ പോലീസിനെയാണ് വിളിക്കുകയുണ്ടായത്
ശേഷം അതൊരു ക്ലോക്ക് ആണെന്ന് തിരിച്ചറിയുകയും അമേരിക്കയുടെ പ്രസിഡണ്ട് ആയിരുന്ന ബറാക് ഒബാമ തന്നെ ആ വിദ്യാർത്ഥിയെ വൈറ്റ് ഓഫീസിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ആ കുട്ടി മുസ്ലിമായത് കാരണത്താൽ അവന് നിമിഷങ്ങളോളം ജയിലിൽ കഴിയേണ്ടിവന്നു. ഇതു തന്നെയാണ് ഇന്നും ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന പല പ്രശ്നങ്ങളും. നിരോധിക്കപ്പെട്ട ഒരു സംഘടനയുടെ മീറ്റിംഗ് നടന്നതിനെ തൊട്ടരികിൽ താമസിച്ചത് കൊണ്ട് ഒമ്പതുവർഷം നഷ്ടമായ യഹിയ ക മുക്കുത്തിയും ഉദാഹരണമാണ്.
യുഎപിഎ ആക്ടിന്റെ യഥാർത്ത സ്വഭാവാതിൽ നിന്ന് വ്യതിചലിച്ച് കൊണ്ട് ഇസ്ലാം എന്ന സമൂഹത്തെ മാത്രം കുറ്റപെടുത്തുക എന്ന ഒരു ചിന്താ രീതിയാണ് ഇന്ന് ഇന്ത്യയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.ഇത്തരം സാഹചര്യങ്ങളിൽ ഒക്കെ ആയിരുന്നതുകൊണ്ട് പറന്നുനടക്കുന്ന പ്രധാനമന്ത്രി ഉത്തരം കിട്ടാതെ അര നാവിനാൽ ഇഴയുകയാണ്. ഇന്നും നമ്മുടെ കേരളത്തിൽ തന്നെ ഉന്നത സ്ഥാനത്തിരിക്കുന്നവരും വർഗീയ വിഭജനങ്ങൾ ഉടലെടുപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിന് ഏറ്റവും ഉദാത്തമായ ഉദാഹരണമാണ് പാലാ ഫാദർ. താൻ ഒരു മതത്തിന്റെ ഉന്നത പുരോഹിതൻ ആയിരിക്കെ തന്നെ അവർക്കിടയിൽ ഇസ്ലാമോഫോബിയ ഇട്ടു കൊടുക്കുകയാണ്. എത്രയോ ആളുകളും ഇന്നും ഒരു അടിസ്ഥാനവും ഒരു തെളിവും ഇല്ലാതെ തന്നെ ജിഹാദുകൾ ആയിട്ടും ഇസ്ലാമോഫോബിയ പടച്ച വിടുന്നു. 1921 ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യുമ്പോൾ തൃശ്ശൂരിൽ ക്രിസ്ത്യൻ വിഭാഗം ഒരു വലിയ ലോയാലിറ്റി റാലി നടത്തി ബ്രിട്ടീഷുകാരുടെ കൂടെനിന്ന് അവർക്ക് ഒരു പിന്തുണ നൽകുകയാണ്. ഇതിൽനിന്നൊക്കെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് ഇന്നും അവർ സംഘപരിവാറിനോട് ലോയാലിറ്റി റാലി നടത്തുകയാണെന്ന വസ്തുതയാണ്..
സിനിമാ മേഖലയിലേക്കുള്ള കടന്നുകയറ്റം
ഇസ്ലാമിനോടുള്ള ഭയം കൂടുതലും പ്രചരിപ്പിച്ചത് വെസ്റ്റേൺ രാജ്യങ്ങളാണ്. ജനങ്ങളിലേക്ക് ഏറ്റവും കൂടുതൽ ആകർഷിക്കാൻ വേണ്ടി അവർ അത് പ്രചരിപ്പിച്ചതും സിനിമകളിലൂടെ ആയിരുന്നു അങ്ങനെയാണ് ഇസ്ലാമോഫോബിയ സിനിമകളിലേക്ക് കടന്നു കയറാൻ തുടങ്ങിയത്. ഒരു കാലഘട്ടത്തിൽ റഷ്യ ഏറ്റവും വലിയ രാജ്യമായി തീർന്നപ്പോൾ അവർക്കെതിരെ ഇറക്കിയ ഒരു സിനിമയാണ് ദ പ്രസിഡണ്ട് എന്നുള്ളത്. അതിനുശേഷം 1980കളിലാണ് ഇസ്ലാമിനോടുള്ള ഭയം കൊണ്ടു വരാൻ ആയിട്ട് സിനിമാ മേഖലകളിൽ ഇസ്ലാംഫോബിയ സ്ഥാനം പിടിക്കുന്നത് . 1994ഇൽ അർണോൾഡ് സച്ചൻസിനെഗര് അഭിനയിച്ച ട്രൂ ലൈസ് എന്ന സിനിമ പുറത്തിറക്കി. അക്കാലങ്ങളിൽ അർനോൾഡ് ഒരു വലിയ ബോക്സർ ആയിരുന്നു. സമൂഹത്തിനിടയിൽ ഏറ്റവും കൂടുതൽ സ്വീകാര്യതയുള്ള ഒരാളെക്കൊണ്ട് സിനിമ പിടിക്കുകയെ mന്നുള്ളതിന്റെ ഉദ്ദേശം തന്നെ ഇസ്ലാമോഫോബിയ കൂടുതൽ വ്യാപിപ്പിക്കുക എന്നുള്ളതായിരുന്നു.
ശേഷം ഇരുപത്തിയൊന്നാം നൂറ്റാണ്ട് അത് മലയാളസിനിമയിലേക്ക് കൂടി കടന്നു കയറിയിരിക്കുന്നു. എന്നും എന്റെ മൊയ്തീൻ, മാലിക് തുടങ്ങിയ പ്രശസ്ത സിനിമകളിലൂടെ ഇസ്ലാമോഫോബിയ കേരളത്തിലും പടച്ചു വിടുന്നു.
ഇങ്ങനെയെല്ലാം പല ശക്തികളും ഇസ്ലാമിനെ തകർക്കാൻ തുനിയുന്നു എങ്കിലും ഇതിനെയൊക്കെ അന്തിമഫലം ആയിട്ട് നാം കാണുന്നത് ഇസ്ലാം വിജയിക്കുന്നത് ആണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഫ്രാൻസിനെ തന്നെ ഗാനം കൊണ്ട് പിടിച്ചുകുലുക്കിയ ഫ്രാങ്ക് റിബറി തന്നെ ചികിത്സിച്ച വ്യക്തിയുടെ പ്രബോധനം കേട്ടിട്ട് മുസ്ലിം ആയിതീർന്നത് . അതുപോലെതന്നെ മറ്റൊരുദാഹരണമാണ് അമേരിക്കയിലെ ഏറ്റവും വലിയ സംഘടനയായ ഇസ്ലാമിക് സൊസൈറ്റി ഓഫ് അമേരിക്ക (ISNA) യുടെ ചേർ പേഴ്സൺ ആയ ഇന്ക്രൈഡൽ മാക്സ് വരെ മുസ്ലിമായിത്തീർന്നതും.
എന്തൊക്കെ സംഭവിച്ചാലും ഇസ്ലാം എന്നുള്ളത് വെറുമൊരു മതമല്ല,നെഞ്ചിൽ കല്ല് കെട്ടിവച്ച മരുഭൂമിയിലൂടെ വലിച്ചിഴക്കപ്പെട്ട പ്പോഴും അള്ളാഹു അക്ബർ എന്ന് ഉച്ചരിച്ച ബിലാൽ (റ) വിന്റെ മതമാണ്, മർമസ്ഥാനങ്ങളിൽ മുഴുവനും കുന്തമുനകൾ കൊണ്ട് കുത്തി നോവിച്ചിട്ടും അള്ളാഹു അക്ബർ എന്ന് ഉച്ചരിച്ച് സുമയ്യ ബീവിയുടെ മതമാണ്. സന്ധികളിൽ മുഴുവനും ആണി തറച്ച് കുരിശിൽ ചോരയിൽ കുളിച്ച് മലർന്നുകിടന്നപ്പോഴും അള്ളാഹു അക്ബർ എന്ന് ഉച്ചരിച്ച ഹുബൈബ് ബിൻ ഹബ്ബാബിന്റെ മതമാണ്. ഏതെല്ലാം മാർഗങ്ങളിലൂടെ ഇസ്ലാമിനെ തകർത്തു എന്നുള്ളത് ഇസ്ലാമിന് അസ്ഥാനത്തുള്ള ഒരു കാര്യമാണ്. എല്ലാ രീതിയിലുള്ള പ്രബോധനം അസ്തമിച്ചാലും വെളിച്ചം ഇവിടെ നിലനിൽക്കുന്നതാണ്, എല്ലാ പ്രബോധകരെയും വേട്ടയാടി ജയിലറക്കുള്ളിൽ തളച്ചാലും ഈ വെളിച്ചം ഇവിടെ നിലനിൽക്കുന്ന തന്നെയാണ് കാരണം അത് അല്ലാഹുവിൽ നിന്നുള്ള വെളിച്ചമാണ്.
