MUHAMMED RIYAS MM
യന്ത്രമാണോ ഞാൻ....?
സമയമില്ലാത്ത, ഘടികാരമില്ലാത്ത ലോകത്തു നിന്ന്
പൊട്ടിമുളച്ച പോലെ,
ഉണർന്നു വന്നിട്ട്,
മറ്റുള്ളവരെയുണർത്താനും,തീറ്റാനും,ഉറക്കാനും...?
യാന്ത്രിക ലോകത്തു ജീവിക്കുന്ന
മേലാളന്മാർക്ക് അറിയില്ലെന്നോ?
അറിവും, സമയവും ത്വരപ്പെടുത്തി
മുന്നോട്ടു ഗമിക്കുവാനുള്ള
ബുദ്ധിമുട്ടുകൾ, പ്രയാസങ്ങൾ....?
സമയാസമയം യാന്ത്രികമായി
പ്രവർത്തിക്കുന്ന ഈ ഞാൻ
യന്ത്രമില്ലാതെയും പ്രവർത്തനം
സാധ്യമാണെങ്കിലും,
സമയത്തുടർച്ച ലഭിക്കുമോ....?
ചിന്തക്ക് ഉദ്ധീപിപ്പിക്കുന്ന നിങ്ങൾക്കും
നിങ്ങളുടെ പടച്ചവർക്കും
ആഗ്രഹം സഫലീകൃതമോ......?
താഴ്ന്നവരെ ആക്രമിക്കാൻ,
അത് നീതിയായ് രചിക്കാൻ,
പിന്നെ ഭീകരമായി മുദ്രകുത്തുവാനും,
തട്ടിത്തെറിപ്പിക്കും ചോറ്റുപാത്രത്തിനും
ചവുട്ടി ഞെരിക്കുന്ന അവകാശ പത്രികക്കും,
മൂല്യമില്ലെന്നോ.....?
ഇനിയും, ആത്മാഭിമാനം പണയപ്പെടുത്താൻ,
നരകിക്കാൻ എനിക്ക് വയ്യ..........