മറക്കാൻ കൊതിക്കുന്ന നിമിഷം



.

 1945 ഓഗസ്റ്റ് 9 നാണ് ക്രൂരതയുടെ പര്യായമായിഅമേരിക്ക ഇവിടെ അണുബോംബ് വർഷിച്ചത്.

ജപ്പാനിലെ ക്യൂഷൂ ദ്വീപുകളുടെ തലസ്ഥാന നഗരമാണ് നാഗസാക്കി. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് നാഗസാക്കി കണ്ടെത്തിയത്. നേരത്തേ ഇത് നിഷിസൊനോഗി ജില്ലയുടെ ഭാഗമായിരുന്നു. 16ാം നൂറ്റാണ്ടുമുതൽ 19ാം നൂറ്റാണ്ടുവരെ ഈനഗരം യൂറോപ്യന്മാരുടെ പ്രധാന ആധിപത്ത്യ തവളമായിരുന്നു.ആദ്യ സിനോ-ജാപ്പനീസ് യുദ്ധത്തിലും റഷ്യ-ജാപ്പനീസ് യുദ്ധത്തിലും ജാപ്പനീസ് ഇമ്പീരിയൽ നേവിയുടെ കേന്ദ്രമായിരുന്നു ഇവിടം. രണ്ടാം ലോകമഹായുദ്ധത്തിൽ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരമാണ് നാഗസാക്കി.


രണ്ടാം ലോകമഹായുദ്ധത്തിൽ അണുബോംബ് തീഗോളമാക്കിയ 'ഹിരോഷിമ - നാഗസാക്കി' ആക്രമണത്തിൽ അകപ്പെട്ട 136,700 പേർ ഇന്നും ജീവനോടെയുണ്ടെന്ന് ജപ്പാനിലെ ആരോഗ്യ മന്ത്രാലയം.  ലോകരാജ്യങ്ങൾ ആണവായുധങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് സംഭവം നടന്ന് 75 വർഷം തികയുമ്പോൾ ഇവർ ആവശ്യപ്പെടുന്നത്. അന്നത്തെ ഭയാനകമായ ദിവസങ്ങളെക്കുറിച്ച് ഇന്നും ഓർക്കുകയാണ് ഇവർ. മാതാപിതാക്കളും ബന്ധുക്കളുമാണ് പലർക്കും ലോകമഹായുദ്ധത്തിൻ്റെ അനുഭവങ്ങൾ വിവരിച്ച് നൽകിയത്.


1945 ആഗസ്റ്റ് ആറാം തീയതിയാണ് യുദ്ധഭൂമിയിൽ ‘ലിറ്റില്‍ ബോയ്’ എന്ന അണുബോംബ് പതിച്ചത്. ദിവസങ്ങളുടെ ഇടവേളയിൽ ആഗസ്‌റ്റ് ഒൻപതിന് രാവിലെ ഒൻപത് മണിക്കാണ് നാഗസാക്കിയിൽ 4630 കിലോടണ്‍ ഭാരവും ഉഗ്ര സ്ഫോടക ശേഷിയുള്ള ഫാറ്റ് മാന്‍ എന്നറിയപ്പെട്ട പ്ലൂട്ടോണിയം ബോംബ് പതിച്ചത്. ജപ്പാനെ മാത്രമല്ല ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയ ഒന്നായിരുന്നു ഈ ആക്രമണങ്ങൾ.


ആ വർഷങ്ങളിൽ ശിശുക്കളോ പിഞ്ചു കുഞ്ഞുങ്ങളോ ആയിരുന്ന 136,700 പേരാണ് ആണവായുധങ്ങൾക്കെതിരെ ശബ്ദമുയർത്തിയത്. ജപ്പാൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം ഹിരോഷിമ - നാഗസാക്കി ആക്രമണങ്ങൾ അതിജീവിച്ച ഒരാളുടെ ശരാശരി പ്രായം 83 വയസിന് മുകളിൽ വരും. ആണവായുധങ്ങൾ നിരോധിക്കണമെന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്. ഒരു ആണവ ആക്രമണവും ആവർത്തിക്കാൻ പാടില്ലെന്നും, ജനങ്ങൾക്ക് അത് താങ്ങാൻ കഴിയില്ലെന്നും, ഞങ്ങൾ അനുഭവിച്ച കാര്യങ്ങൾ ജനങ്ങൾ അറിയേണ്ടതുണ്ട്, തുടങ്ങി ഒട്ടേറെ കാരണങ്ങളുമായി ജനങ്ങൾ പ്രധിഷേധാത്നി രൂപപ്പെടുത്തി.ആക്രമണത്തെ അതിജീവിച്ച 88 കാരിയായ തെരുമി തനക വ്യക്തമാക്കുന്നു. സ്വന്തം നാട്ടിൽ ബോംബ് പതിക്കുമ്പോൾ എനിക്ക് 13 വയസ് മാത്രമായിരുന്നു ഇവർക്ക് പ്രായം.


അന്നത്തെ സാഹചര്യവും അനുഭവവും എല്ലാവരും അറിയണമെന്ന് ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന് അറിയപ്പെടുന്ന ജിറോ ഹമാസുമി വ്യക്തമാക്കുന്നു. ഹിരോഷിമയിൽ ബോംബ് പതിക്കുമ്പോൾ ഇവാരുടെ അമ്മ ഗർഭിണിയായിരുന്നു. പിതാവ് കൊല്ലപ്പെടുകയും ചെയ്‌തു. ബോംബ് പതിച്ച പ്രദേശത്തിനടുത്ത് നൂറ് മീറ്റർ അകലെയാണ് പിതാവ് ജോലി ചെയ്‌തിരുന്നത്. "അച്ഛനെക്കുറിച്ച് എന്നും ആലോചിക്കാറുണ്ട്. അദ്ദേഹത്തെ അന്വേഷിച്ച് ചെന്നപ്പോൾ പൊള്ളലേറ്റ നിലയിൽ നിരവധി മൃതദേഹങ്ങൾ കണ്ടെത്തി. ലിറ്റിൽ ബോയ് എന്ന ബോംബ് രാജ്യത്ത് പതിച്ചതിന് പിന്നാലെയുണ്ടായ അനുഭവം സഹോദരങ്ങളിൽ നിന്ന് കൂടുതലായി അറിഞ്ഞു. ചെവി പിളരുന്ന അവസ്ഥയായിരുന്നു അന്ന് ഉണ്ടായതെന്ന് ഇവർ വ്യക്തമാക്കുന്നു. കാരണം അവസ്ഥ അത്രമാത്രം പരിതാപകരമായിരുന്നു.


ഓഫീസിൽ നിന്ന് പിതാവിൻ്റെ മൃതദേഹം കണ്ടെത്താനായില്ല. നിരവധി ചിന്നിചിതറിയ  മൃതദേഹങ്ങൾക്കാണവർ സാക്ഷിയാകേണ്ടി വന്നത്.ബെൽറ്റ്, കൊളുത്ത്, ഒരു താക്കോൽ എന്നിവയാണ് പിതാവിൻ്റേതായി ലഭിച്ചതെന്നും ഇവർ പറഞ്ഞു. അമേരിക്ക ജപ്പാനോട് മാപ്പ് പറയണമെന്ന് നിരവധിയാളുകൾ ആവശ്യപ്പെടുന്നുണ്ട്. അണുബോംബുകളുടെ ഉപയോഗങ്ങൾക്കും നിർമ്മാണത്തിനുമെതിരെ നിരവധി പരിപാടികൾ സംഘടിപ്പിക്കുകയാണ് പിന്നീട് ഇവർ ചെയ്തത്. ആക്രമണത്തെ അതിജീവിച്ച ഹിബാകുഷയുടെ കൊച്ചുമകൻ മിത്സുഹിരോ ഹയാഷിദ (28) എന്നയാൾ ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നുണ്ട്. 11 ദശലക്ഷത്തിലധികം ഒപ്പുകൾ നേടിയ ആണവായുധ നിരോധനത്തിനായുള്ള ഒരു അന്താരാഷ്ട്ര ഓൺലൈൻ അപേക്ഷയുടെ മേൽനോട്ടം വഹിക്കുകയാണ് അദ്ദേഹം.


അത്യപൂർവ്വം ചിലർമാത്രമാണ് സ്ഫോടനങ്ങളെൽക്കാതെ രക്ഷപ്പെട്ടത്.... അതിൽ പെട്ട ഒരു വ്യക്തിയാണ് നിജു ഹിബാകുഷ എന്ന നാമദേയത്തിൽ അറിയപ്പെടുന്ന സുട്ടോമു യമാഗുച്ചി. മാനവരാശിക്ക് ഒരിക്കലും മറക്കാനാവാത്ത രണ്ട് ആണവപ്രായോഗിത യുദ്ധങ്ങളെ അത്ഭുതകരമാം രീതിയിൽ അതിജീവിച്ച ഒരുവനാണ് സുട്ടോമു.


Aug-6 ന് പ്രാത്ഥമ അണുബോംബ് വർഷിച്ച ഹിരോഷിമയിലെ 10ചതു. കി.മി ൽ ഉൾകൊള്ളുന്ന സകലതും നാമാവശേഷമായി.നിമിഷനേരം കൊണ്ട് 78,150 പേരുടെ ജീവനാണ് എരിഞ്ഞ് തീർന്നത്.76,000 ത്തിലധികം കെട്ടിടങ്ങളും തകർന്നടിഞ്ഞു. അവസാനമായി പുറത്തുവിട്ട കണക്കുപ്രകാരം രണ്ടുലക്ഷത്തോളം പേരാണ് അന്ന് മരണത്തിന് കീഴടങ്ങിയത്. തുടർന്ന് ഓഗസ്റ്റ് 9 ന് നാഗസാക്കിയിൽ മുക്കാൽ ലക്ഷത്തിലധികം ജീവനുകളും പൊലിഞ്ഞു.മാനവരാശി ഇന്നെ വരെ കണ്ടിട്ടില്ലാത്തത്ര ഭയാനകരമായ യുദ്ധക്കെടുതികളായിരുന്നു ആ രണ്ട് ദിനങ്ങളിലായി നടന്നത്.


 സ്ഫോടനാഘാത മേറ്റിട്ടും കഷ്ടിച്ചു ജീവൻ രക്ഷപ്പെട്ടു ശിഷ്ടകാലം ദുരിതം പേറിജീവിക്കുന്നവരാണ് ഹിബാകുശകൾ. ഇവരുടെയിടയിലെ അതിഭാഗ്യവാനായിരുന്നു സുട്ടോമു യമാഗുച്ചി.


  1945 ഓഗസ്റ്റ് 6ന് ഒരു ബിസിനസ് ആവശ്യവുമായാണ് സുട്ടോമു യമാഗുച്ചി ഹിരോഷിമയിൽ എത്തിയത്.  അന്നാണ് ആദ്യത്തെ അണു ബോംബ് സ്ഫോടനം സംഭവിക്കുന്നത്. സ്ഫോടന സ്ഥലത്തുനിന്ന് കഷ്ടിച്ച് രണ്ടു കിലോമീറ്റർ അകലെയായിരുന്നു സുട്ടോമു അണുസ്ഫോടനത്തിൽ പൊള്ളലേറ്റ സുട്ടോമു ജീവൻ രക്ഷപ്പെട്ടെങ്കിലും അന്ന് ഹിരോഷിമയിൽ തന്നെ തങ്ങി.  അടുത്തദിവസം ഹിരോഷിമയിൽ നിന്ന് പുറപ്പെട്ടു സുട്ടോമു എത്തിയത് നാഗസാക്കിയിലായിരുന്നു. ദൗർഭാഗ്യകരമെന്ന് പറയട്ടെ അടുത്തദിവസം അമേരിക്ക നാഗസാക്കിയിലും അണുബോംബ് വർഷിച്ചു.  എങ്കിലും അൽഭുതകരമായി സുട്ടോമു അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു.  ഇത്തരത്തിൽ രണ്ടു സ്ഫോടനങ്ങളെ അതിജീവിച്ച  മനുഷ്യൻ എന്ന പേര് സുട്ടോമുവിൻ സ്വന്തം.  ജപ്പനി സർക്കാർ അദ്ദേഹത്തിന് നിജു ഹിബാകുശാ എന്ന സ്ഥാനപ്പേരും നൽകി.2010 ജൂലൈ 4ന് 93ആം വയസ്സിലാണ് യമഗുച്ചി വിടറഞ്ഞത്. 


ജ്വലിക്കുന്ന ഓർമകളുമായി നീറിപുകയുന്ന ചരിത്രസത്യങ്ങളുമായി ഹിരോഷിമ-നാഗസാക്കി വരുംതലമുറകൾക്കുമൊരു ഓർമയായി അങ്ങനെ അവശേഷിക്കും. ഇനിയൊരിക്കലും ഒരു ഹിരോഷിമാ നാഗസാക്കി ആവർത്തിക്കാതിരിക്കാനായി നമുക്ക് തേടാം.......

أحدث أقدم