ദിനങ്ങൾ നീങ്ങികൊണ്ടിരിക്കുകയാണ്. മത ധാർമിക മൂല്യങ്ങളിൽ നിന്ന് മനുഷ്യന് സ്വാതന്ത്ര്യം പ്രാപിക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തിയാർജിച്ച് വരുന്നു.നിയന്ത്രണങ്ങളില്ലാത്ത ജീവിതത്തിന് ഏറ്റവും കൂടുതൽ അവലംബിക്കുന്ന വാക്കായി മാറി ഇന്ന് ലിബറലിസം.
18-മാം നൂറ്റാണ്ടിലെ മുതലാളി- തൊഴിലാളി വർഗീകരണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള ഉപാധിയായും ആണ് ലിബറലിസം എന്ന പ്രസ്ഥാനം ഉദയം ചെയ്തത്.നൂറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്ന സമൂഹത്തിലെ സാമ്പത്തികാസമത്വ ങ്ങളെ അത് ചോദ്യം ചെയ്തു. ഈ സ്വാതന്ത്ര്യ പ്രയോഗത്തിൽ നിന്നാണ് നവലിബറലിസം ഉദയം ചെയ്യുന്നത്.സാമ്പത്തിക അസമത്വങ്ങൾ എന്നതിനപ്പുറത്ത് മതത്തെയും ധാർമികതയുടെയും ബന്ധങ്ങളുടെയും ബന്ധങ്ങൾ പൊട്ടിച്ചെറിഞ്ഞ് മനുഷ്യശരീരത്തിലെ ഇഛകൾ പൂർത്തീകരിക്കപ്പെട്ടു മ്പോഴാണ് ഭൂമിയിലെ മനുഷ്യ ജീവിതം സ്വാർത്ഥമാകുന്നത് എന്ന നവലിബറൽ രസത്തിന് വക്താക്കൾ വാദിക്കുന്നു.
ഇത്തരക്കാരുടെ ഏറ്റവും വലിയ ശത്രു മതമൂല്യങ്ങൾ ആണ്. അത് ഇസ്ലാം ആണ് എന്നു പറയുന്നതാണ് ഏറ്റവും വലിയ ശരി. പണ്ടുണ്ടായിരുന്നതെല്ലാം തെറ്റാണെന്നും പുതിയതെല്ലാം നല്ലതാണെന്നും ഇത്തരക്കാർ വാദിക്കുന്നു.സന്തോഷകരവും സുസ്ഥിരവുമായ കുടുംബ സാമൂഹിക അടിത്തറ സ്വന്തമായുണ്ടായിരുന്നു ഇന്ത്യൻ സമൂഹം വലിയ സാമൂഹിക അരക്ഷിതാവസ്ഥ യിലേക്കാണ് ഇത് നയിക്കുന്നത്.സുരക്ഷിതവും സംശുദ്ധവും ആയിരുന്ന വൈവാഹിക ബന്ധത്തെ സ്വാതന്ത്ര്യത്തിൻ്റെ പേരിൽ കളങ്കപ്പെടുത്തി യും സ്വന്തം ശരീരവും മനസ്സും പരസ്പരം പങ്കുവെച്ച് ഒന്നായി ജീവിച്ച ആരോഗ്യകരമായ നല്ലൊരു സമൂഹത്തെ വാർത്തെടുക്കേണ്ട ബന്ധങ്ങലെ തകർത്തും നമ്മെ കൂടുതൽ നാശത്തിലേക്ക് എത്തിക്കുകയാണ്ചെയ്തത്. ഇത്തരം ആത്മാവില്ലാത്ത വാദങ്ങളുടെ അതിപ്രസരമാണ് പങ്കാളി കൈമാറ്റം പോലുള്ള വൃത്തികേടിലേക്ക് മനുഷ്യനെ നയിചത്.
നവലിബറലിസവും ധാർമികതയും
മനുഷ്യൻ ഫ്രീ വിൽ ഉള്ളവനാണ്. മനുഷ്യൻറെ ഫ്രീ വില്ലിന് പ്രാമുഖ്യം നൽകുക യാണ് നവലിബറലിസം. ഓപ്ഷനുകളിൽ തിരഞ്ഞെടുക്കേണ്ടി വരുമ്പോൾ രണ്ടും ചെയ്യാൻ മനുഷ്യന് സാധിക്കുന്നു എന്നതാണ് ഫ്രീ കൊണ്ടർത്ഥമാക്കുന്നത്. ഉദാഹരണത്തിന് ഒരാൾ റോഡിലൂടെ സഞ്ചരിക്കുമ്പോൾ വഴിയിൽ വീണു രക്തം വാർന്നൊഴുകുന്ന ഒരു മനുഷ്യനെ കാണുന്നു. അയാളെ ഒന്നെങ്കിൽ വണ്ടി നിർത്തി ആശുപത്രിയിൽ കൊണ്ടുപോയി മതിയായ ചികിത്സ ലഭ്യമാക്കാം. അല്ലെങ്കിൽ അയാളെ കവർച്ച ചെയ്തു പൈസയുമായി കടന്നു കളയാം. ഇതുരണ്ടും ചെയ്യാൻ മനുഷ്യന് സ്വാതന്ത്ര്യമുണ്ട് ഇതാണ് ഫ്രീ വിൽ. ഇതിൽഏത് തിരഞ്ഞെടുക്കണം എന്നതാണ് മനുഷ്യൻ ഉയർത്തിയ പ്രസക്തമായ ചോദ്യം. ഈ ചോദ്യങ്ങൾക്കുള്ള മറുപടിയായിട്ടാണ് വേദഗ്രന്ഥങ്ങൾ മനുഷ്യനോട് സംസാരിക്കുന്നത്. മനുഷ്യന് അനുഭവിക്കാനുള്ള തന്നെയാണ് ലോകം .പക്ഷേ അത് മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിച്ചു മാത്രം.അല്ലാഹ് പറയുന്നു.
ആദമിനോട് നാം പറഞ്ഞു.താങ്കളും സഹധർമിണി യം സ്വർഗ്ഗത്തിൽ വസിക്കുകയും അതിൽ നിന്ന് ഇഷ്ടാനുസരണം സുഭിക്ഷമായി ഭക്ഷിക്കുകയും ചെയ്യുക. എന്നാല് ഈ വൃക്ഷവുമായി അടുക്കരുത്.അങ്ങനെ ചെയ്താൽ നിങ്ങൾ ഇരുവരും അക്രമികളിൽ പെടും.(സൂറത്തുൽ ബകര)
സുഭിക്ഷമായി ജീവിക്കുന്നതിനിടയിൽ അനീതി സംഭവിക്കാതിരിക്കാൻ അല്ലാഹ് നിർദേശിച്ച വിധി വിലക്കുകളാണ് മതനിയമങ്ങൾ.വീണ്ടും മറ്റൊരു അയതിലൂടെ അല്ലാഹ് പറയുന്നുണ്ട്.അല്ലയോ പ്രവാചകരേ മത വിഷയങ്ങളിൽ അങ്ങയെ നാം ഒരു സ്പഷ്ട സംഹിതയിലക്കിയിരിക്കുന്നു.അതുകൊണ്ട് താങ്കൾ അത് അനുധാവനം ചെയ്യുക.അറിവില്ലത്തവരുടെ സ്വേചകൾ താങ്കൾ പിന്തുടരുകയരുത്(സൂറത്തുൽ ജാസിയ)
ഇസ്ലാമും ലിബറലിസവും
ഇസ്ലാം എന്നത് ഒരു പ്രകൃതിമതമാണ്. ഇന്ന് ലിബറലിസം മുന്നോട്ടുവയ്ക്കുന്ന ആശയം മതമല്ല മനുഷ്യനാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തി എന്നാണ്. യൂറോപ്പിലാണ് ലിബറലിസത്തിൻറെ ഉദയ സ്ഥാനമെങ്കിലും ഇന്ന് അവിടെയുള്ള മതസ്ഥരും ലിബറലിസത്തെ വെറുക്കുന്ന സാഹചര്യത്തിലേക്കാണ് ഇന്ന് പുരോഗമനവാദത്തിന്റെ പോക്ക് . ഇസ്ലാം ആർക്ക് നോക്കിയാലും മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിലാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് പുരോഗമനവാദികളും യുക്തിവാദികളും മറ്റേതു മതത്തേക്കാളും ഇസ്ലാമിനെ വിമർശിക്കുവാൻ ഊന്നൽ നൽകുന്നത്. ഒരാൾക്കും വ്യക്തിപരമായി തീരുമാനങ്ങൾ ചിന്തകളുമാണ് ഇസ്‌ലാംമുന്നോട്ടുവെക്കുന്നത് മനസ്സിലാക്കാൻ സാധിക്കുന്നിടത്താണ് ഇസ്ലാമിന്റെ ആദർശം ഉദിച്ചുയരുന്നത്. ലിബറലിസം തോട് ഇസ്ലാം ഇത്രയും എതിരാ കാരണം നമ്മുടെ മതം ഒരിക്കലും തന്നെ വിശ്വാസികളെ തനിക്ക് തോന്നിയത് പോലെ ജീവിക്കാൻ അനുവദിക്കില്ല എന്നിടത്താണ്. ഒരു മനുഷ്യൻ ജനിച്ചതു മുതൽ അവൻ വാർധക്യത്തിൽ എത്തുന്നതുവരെ അവർ കടന്നു പോകുന്ന ഓരോ ഘട്ടത്തിലും പാലിക്കേണ്ട നിയമങ്ങളും അധ്യായങ്ങളുമുണ്ട്.അള്ളാഹു അവൻറെ ഖുറാനിലൂടെ നമുക്ക് നൽകുന്ന ഉപദേശവും അതു തന്നെയാണ്.
ഒരുപാട് അന്ധകാരങ്ങൾ നമുക്ക് ചുറ്റും ഉണ്ട് . അതിൽ നിന്നും വെളിച്ചത്തെ കണ്ടെത്തുന്നവരാണ് അതെ.ആ വെളിച്ചത്തെ കണ്ടെത്തലും കൂടിയാണ് ഇസ്ലാം അതിൻറെ ആദർശ മാക്കാൻ പ്രേരിപ്പിക്കുന്നതും. ഒരു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സൂര്യനും , ഭൂമിയും ചന്ദ്രാദികൾക്കും, ആകാശ ഭൂമിക്കും അവൻ നിയമം നിശ്ചയിച്ചു.ഈ നിയമങ്ങളുടെ ആകത്തുകയാണ് ഭൂമിയിലെ മനുഷ്യൻറെ മൊറാലിറ്റി .ലിബറലിസ ത്തിൻറെ പ്രതിപക്ഷത്ത് ഇസ്ലാമിൻറെ പ്രത്യേയശാസ്ത്രത്തെ നിർത്തിയത്.എല്ലാ മതത്തേക്കാളും ഇസ്ലാമിൻറെ ധാർമികമൂല്യങ്ങൾ അത്രയും വ്യത്യസ്തമാണ്. ഇസ്ലാമിനെ ദുർബലപ്പെടുത്താൻ കഴിയുന്ന വിഷയത്തിലാണ് അവർ അതിനെ പിടിച്ചുകുലുക്കുക.സ്ത്രീകളുടെ കാര്യത്തിലാണ് ഇന്നത്തെ പുരോഗമനവാദികൾ ഇസ്ലാമിനെ ആക്രോശിക്കുന്നത്. എന്നാൽ ഇസ്ലാം അവളെ ഭരമേൽപിക്കുകയല്ല ചെയ്ത, ഭാര്യ എന്ന രീതിയിൽ അവളെ അടിമയാകുകയും ചെയ്തിട്ടില്ല. സന്തുലിതമായ ജീവിതം കൊടുക്കുകയും മാനസിക വലുപ്പത്തിന് പ്രാധാന്യം നൽകുകയും ചെയ്തിട്ടുണ്ട്.
والسماء رفعها ووضع الميزان.
സന്തുല്യനത്തിന്റെ പ്രാധാന്യം ഖുർആനിലൂടെ തന്നെ നമ്മെ മനസ്സിലാക്കിത്തരുന്നു.ഉമ്മയൊരു ശില്പിയാണ്. ശില്പത്ത്വം നഷ്ടമാകുന്നിടത്താണ് മാതാവ് മരിച്ചു പോകുന്നത്എന്ന് പറയേണ്ടതുണ്ട്. ഇത്രയേറെ പ്രാധാന്യം ഇസ്ലാം സ്ത്രീക്ക് നൽകിയിട്ടും സ്ത്രീക്ക് ഇസ്ലാം സ്വാതന്ത്ര്യം നൽകുന്നില്ല എന്ന് വിമർശനങ്ങളാണ് എല്ലാ പുരോഗമനവാദികളും യുക്തിവാദികൾക്കും പറയാനുള്ളത്.
നവലിബറലിസ ത്തിൻറെ പ്രത്യാഘാതങ്ങൾ
ലോകം മുഴുവനും ഒരേ സ്വരത്തിൽ സ്ത്രീക്കും പുരുഷനും ഒരേ സ്വാതന്ത്ര്യം വേണമെന്ന് മുറവിളി കൂട്ടുമ്പോൾ അതിൻറെ പരിണിതഫലം എന്ന് ചിന്തിക്കാൻ എന്തേ വൈകുന്നു?. പുരോഗമനവാദികൾ പറയുന്നതുപോലെ ഏതു സ്ത്രീക്കും ഇഷ്ടമുള്ള പുരുഷൻറെ കൂടെ ജീവിതം ആസ്വദിക്കാനുള്ള സ്വാതന്ത്രം നൽകുമ്പോൾ അതി ന്റെ തലമുറയായി ഉണ്ടായി വരുന്ന എത്രയെത്ര കുട്ടികളാണ് വഴിയോരങ്ങളിൽ അറിയപ്പെടേണ്ടി വരുന്നത്. ലിബറലിസം ത്തിൻറെ പേരിൽ എത്രയെത്ര മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നത്. അരാചക വാദികളുടെ മൂന്നിലൊന്ന് കുടുംബങ്ങളും ബ്രിട്ടണിൽ തകർക്കപ്പെടുന്നുണ്ട്. പക്ഷേ ഇതൊന്നും ആരും തിരിച്ചറിയാൻ ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം. ഇന്ന്ക്രിസ്ത്യാനിറ്റി യുടെ അപചയത്തിന് ഏറ്റവും വലിയ കാരണം ലിബറലിസത്തോടുള്ള എതിർപ്പുകളാണ്. ഇപ്രകാരംതന്നെ ഈ അരാജകത്വത്തെപുറമേ എതിർക്കാത്തത് കൊണ്ടാണ് ഇന്നും ക്രിസ്തീയ വിശ്വാസങ്ങൾ യൂറോപ്പ് പോലുള്ള ഇടങ്ങളിൽ കളിൽ ഇന്നും നിലനിൽക്കുന്നത്.
നവ പുരോഗമനവാദത്തിന്റെ കേന്ദ്രം എന്ന അറിയപ്പെടുന്ന ഫ്രാൻസിൽ പോലും 8 ഫ്രഞ്ച് യുവതികളിൽ ഒന്നുവീതം ഇന്ന് ബലാൽസംഗം ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. എന്നതാണ് ബിബിസി റിപ്പോർട്ട് . ഇതിനെയൊക്കെ ആകത്തുകയിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് , ഒരിക്കലും ഒരു മനുഷ്യനും പൂർണ സ്വാതന്ത്ര്യത്തിലേക്ക് തള്ളിവിടുന്നില്ല എന്നല്ലേ? ഇസ്ലാമി പുരോഗമനത്തിനെ പാടെ എതിർക്കുന്നതിനെ പൊരുൾ എന്താണെന്ന് നമുക്ക് വ്യക്തമാക്കാൻ "ഐൻസ്റ്റീൻ " ബുദ്ധിയുടെ ഒന്നും ആവശ്യമില്ല. സാമാന്യബുദ്ധി മതത്തെ മനസ്സിലാക്കുകയും മനുഷ്യൻ മനസ്സിലാക്കാനുള്ള കോമൺസെൻസ് മാത്രം മതിയാകും.അപ്പോൾ ആർക്കുവേണ്ടിയാണീ പുരോഗമനവാദവും യുക്തിവൈഭവമായ ജീവിതവും നൽകേണ്ടതെന്ന് ഒരു ചോദ്യചിഹ്നം മാത്രം അവശേഷിക്കുകയല്ലേ??
നാസില നൈസാം
(കേരള ശരിഅത്ത് അക്കാദമി,എടത്തല)
