നാമെന്തിനറിയണം?


മരത്തിൻ

കൊമ്പൊടിഞ്ഞ്  വീണു

സങ്കടം പറഞ്ഞ

കൊമ്പിനോട്

ബാക്കിയുള്ളവർ 

"നാമെന്തിനറിയണം?"






പിറ്റേന്ന്

ഇലകൾ പൊഴിഞ്ഞു

സങ്കടം പറഞ്ഞ

ഇലയോട്

ബാക്കിയുള്ളവർ പറഞ്ഞു

"നാമെന്തിനറിയണം?"

പിറ്റേന്ന്

വേരു ചീഞ്ഞു

സങ്കടം പറഞ്ഞ

വേരിനോട്

തടി പറഞ്ഞു

"ഞാനെന്തിനറിയണം?"

പിറ്റേന്ന്

തടിയുമൊടിഞ്ഞു

ഉടൻ വേര് പറഞ്ഞു

"എല്ലാം നാമെന്തിനറിയണം?" 


                    മുഹമ്മദ് ജുറൈജ് മനാട്ടുകര


Previous Post Next Post