പൊതു മണ്ഡലത്തിൽ സാമൂഹ്യവും സാംസ്കാരികവുമായ വിശയങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ധാരണ തീരെ ഇല്ലാത്തവർ ഈ സിനിമ കാണുന്നത് നന്നാവും. സംവിധായകൻ മനു വാര്യർ സിനിമയെ കൈകാര്യം ചെയ്ത വിശയം തന്നെയാണ് കുരുതി എന്ന സിനിമയെ മറ്റു മലയാള സിനിമകളിൽ നിന്ന് പ്രധാനമായും വിത്യസ്തമാക്കുന്നത്.
പൊതുവെ സംസാരിക്കാൻ ഭയക്കുന്ന വിശയങ്ങളെ തുറന്ന് അവതരിപ്പിക്കാൻ സാധിച്ചത് തന്നെയാണ് ഇനി കുരുതിയെ വേട്ടയാടുന്നതും. തീവ്രമായി വാദിക്കുമ്പോൾ ഉടലെടുക്കുന്ന തീവ്രവാദത്തെയും ഭീകരതയെയും ന്യായീകരിക്കാൻ ഉതകുന്ന ക്യാപ്സൂളുകളെ സൈബർ മേഖലയിൽ തന്നെ ധാരാളം സൃഷ്ടിക്കുമ്പോൾ അതിനെ ചെറുക്കേണ്ടത് അക്ഷര വിദ്യാഭ്യാസം കൊണ്ടാണണ് മാമുക്കോയയിലൂടെ സിനിമ പറഞ്ഞ് വെക്കുന്നുണ്ട്.
ഇവിടെ രൂപപ്പെടുന്ന മറ്റൊരു ഘടകമാണ് മനുഷ്യന് മനുഷ്യനോട് തന്നെയുള്ള ആന്തരീകവും ബാഹ്യവുമായ വെറുപ്പ്. അത് ഒരുപക്ഷെ തീവ്രമായ മത വികാരങ്ങളിൽ നിന്നാകാം, സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കുന്നതാവാം അങ്ങനെ മറ്റു പലതുമാവാം.
പക്ഷെ രസകരമായി തോന്നിയത്. എന്നുമുതലാണ് മതങ്ങളെ പ്രതിക്കൂട്ടിലാക്കാൻ നാം പഠിച്ചത്. മതങ്ങളിലടങ്ങിയ സഹിഷ്ണുതയെ കുരുതിയിലൂടെ അവസാനിപ്പിക്കാൻ എന്നാണ് മനുഷ്യൻ പഠിച്ചത്, അതിന് അധികാരം കൊടുത്ത ഘടകം ഏതാണ്... ഇതൊക്കെ ചർച്ച ചെയ്യേണ്ട വിശയം തന്നെയാണ്.
എന്റെ ലോകം, എന്റെതു മാത്രം ശരി, രണ്ടാം കിട പൗരർ, 'ഞാൻ' നീ എന്നീ ബെനറികൾ, നല്ല മുസ്ലിം, ബാഡ് മുസ്ലിം, മതേതര മുസ്ലിം, എന്നിങ്ങനെയുള്ള വിലയിരുത്തലുകൾ, സ്വാർത്ഥമായ രീതികൾ, ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന ഗൂഢ സങ്കങ്ങൾ, ഇത്തരം വിശയങ്ങൾക്കു പിന്നിലെ സൂത്ര ധാരകർ അര് ? എന്ന് അറിഞ്ഞിരിക്കേണ്ട ബാധ്യത ഇന്ന് നാം ഓരോരുർത്തക്കും ഉണ്ട്.
സ്റ്റീരിയോ ടൈപ്പിക്ക് ആയ പല കാര്യങ്ങളും ഇപ്പോഴും സിനിമകളിൽ നിന്ന് ഇടുത്ത് മാറ്റാൻ മലയാള സിനിമാ മേഖല കാര്യമായി ഇപ്പോഴും ശ്രമിച്ചിട്ടില്ലാന്ന് കുരുതി കണ്ടവർക്ക് മനസ്സിലാവും.
അക്ഷരാർത്ഥത്തിൽ ഇതും ഒരു കുരുതി തന്നെയാണ്. കൊല്ലപ്പെടേണ്ടവർ ഇത്തരം മതക്കാരാണന്ന് ടാഗ് ചെയ്യപെടുന്ന, വള്ളച്ചു കെട്ടി കാര്യമവതരിപ്പിക്കുന്ന പ്രീണന തനിമയോടെയുള്ള മറ്റെരു മാലികിന്റെ ദൃശ്യപ്പെടുത്തൽ എന്നു വിശേഷണത്തിനർഹമായ അനീഷ് പല്ലയാലിന്റെ ഷാജി കൈലാസ് അച്ചിയിൽ വർത്ത തൊട്ടാൽ പൊള്ളേണ്ട തിരക്കഥ.
Uvais Naduvattam