പെഗാസസ് ; ഭരണകൂട ഭീകരത




കഴിഞ്ഞ ചില ദിവസങ്ങളായി , ഇന്ത്യൻ  രാഷ്ട്രീയത്തിലും മറ്റു മേഖലയിലുമായിട്ടുള്ള പ്രമുഖരായ പലരുടെയും സ്വകാര്യവിവരങ്ങൾ ചോർത്തപ്പെടുന്നു എന്നതിൻ്റെ സൂചനവിവരം ലഭ്യമായത്.


ആ സമയത്താണ് രാഹുൽഗാന്ധി ഇത്തരത്തിൽ  ട്വിറ്റിയത്:

"നിങ്ങൾ എന്താണ് വായിക്കുന്നത് എന്ന് ഞാൻ അത്ഭുതപ്പെടുന്നു "


ഈ ട്വീറ്റിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവർ "ഇദ്ദേഹം എന്താണ് ഇങ്ങനെ പറയാൻ കാരണം", "എന്തിനാണ് ഇത്തരത്തിലൊരു ട്വീറ്റ്...." തുടങ്ങി ഒട്ടനവധി ചോദ്യങ്ങൾ ചോദിച്ചിരുന്നു. എന്നാൽ ആ ട്വീറ്റിന് മറുപടിയായി അദ്ദേഹം തന്നെ ഞായറാഴ്ച പ്രത്യക്ഷപ്പെട്ടു കൊണ്ട് മറ്റൊരു ട്വീറ്റ് ഇട്ടത്. "അദ്ദേഹം എന്താണ് വായിച്ചത് എന്ന് ഞങ്ങൾക്കറിയാം - ഞങ്ങളുടെ ഫോണിൽ ഉള്ളതെല്ലാം " അതെ, രാഹുൽഗാന്ധി അടക്കമുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കളുടെയും, കേന്ദ്ര മന്ത്രിമാരുടെയും,നിരവധി  മാധ്യമപ്രവർത്തകരുടെയും രഹസ്യവിവരങ്ങൾ . പെഗാസസ് എന്ന ചാര സോഫ്റ്റ്‌വെയർ കൊണ്ട് ചോർത്തപ്പെട്ടിരിക്കുന്നു" എന്ന വാർത്ത സോഷ്യൽ മീഡിയയിലെ പ്രമുഖർ തന്നെ വളരെ ഞെട്ടലോടെയാണ് അറിഞ്ഞത്.


എന്താണ് പെഗാസസ്

ഇസ്രയേൽ സൈബർ ഇന്റലിജൻസ് കമ്പനിയായ എൻഎസ്എസ് കമ്പനിയാണ്  pegasus എന്ന മാൽവെയർ അഥവാ "ചാര" സോഫ്റ്റ്‌വെയർ നിർമ്മിച്ചത് . തുടക്കം 2010ൽ ആണെങ്കിലും വളരെ പെട്ടെന്ന് തന്നെ വളർന്നുവന്ന ഒരു സോഫ്റ്റ്‌വെയർ ആണിത്. 2015 ലെ കണക്കനുസരിച്ച് 15 കോടി ഡോളർ അതായത് 1,080 കോടി രൂപ വരുമാനമുള്ള ഒരു സോഫ്റ്റ്‌വെയറായി മാറി.


ആ 100 കോടി യുഎസ് ഡോളർ ആദ്യ ഉടമകളായ ഫ്രാൻസിസ്കോ പാറൂനെ 2017 കമ്പനി വിൽപ്പനയ്ക്ക് വെച്ചത് പിന്നീട് യൂറോപ്യൻ പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് ആയ avalk ക്യാപിറ്റലിൽ നിക്ഷേപം നടത്തുകയും ചെയ്തു. സർക്കാർ ഉപയോക്താക്കൾക്ക് മാത്രമേ ഈ സോഫ്റ്റ്‌വെയർ വിൽക്കാനുള്ള  അനുമതിയുള്ളൂ. ഇതിൻറെ പ്രധാന ഉദ്ദേശ്യം എന്നുള്ളത് ഭീകരവാദികളും, കുറ്റവാളികളുമായിട്ടുള്ള വരെ കണ്ടെത്താൻ മാത്രമായി ഉപയോഗിക്കാനെന്നാണ് അവകാശവാദം. എന്നാൽ ഇത് ദുരുപയോഗം ചെയ്യുന്നുണ്ട് എന്നതും സുതാര്യമായ റിപ്പോർട്ടിൽ തുറന്നുപറയുകയും ചെയ്യുന്നുണ്ട്.


ചാര ലോകം ഇന്ത്യയിൽ എത്തുന്നതിനുമുമ്പ് ....

മെക്സിക്കൻ ലഹരിമരുന്ന് മാഫിയ തലവൻ ജോബ് ഉസ്മാനെ പിടികൂടാനായി മെക്സിക്കൻ സർക്കാർ 2011 ഉപയോഗിച്ചത് കസിൻസ് ആദ്യ പതിപ്പാണ് 2016 യുഎഇയിലെ മനുഷ്യാവകാശ പ്രവർത്തകൻ അഹമ്മദ് മൻസൂറിനെ നിരീക്ഷിക്കാനായി പെഗാസസ് ഉപയോഗിച്ചെന്ന കാനഡയിലെ സിറ്റിസൻ ലാബിലെ വെളിപ്പെടുത്തൽ ഉണ്ട് . ഇസ്തംബൂളിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകനായ ജമാൽ കശോഗിയെ നിരീക്ഷിക്കാനും സൗദി അറേബ്യ ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്.


 ഇന്ത്യയിലെ പെഗാസസ് സാനിദ്ധ്യം 

ഇന്ത്യയിൽ പെഗാസസ് ഉപയോഗിക്കുന്നു എന്നതിന്റെ  ആദ്യകാല സൂചനകൾ 2019ൽ തന്നെ ഉണ്ടായിരുന്നു.  2019ലെ ഇന്ത്യയിലെ മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവരുടേതടക്കം ഫോൺ വിവരങ്ങൾ ചോർത്തി എന്ന വെളിപ്പെടുത്തലുമായി ഭീമ കൊറേഗാവ് സംഭവത്തിൽ അറസ്റ്റിലായവരെ പ്രതിനിധീകരിച്ച് അഭിഭാഷകരെ വിവരങ്ങൾ ചേർത്ത റിപ്പോർട്ടുകളുമുണ്ട്.


ഇതുവരെ പുറത്തുവന്ന വിവരങ്ങൾ ആശങ്കയുണർത്തുന്നതാണ്.പെഗാസസ് നിരീക്ഷണം അന്വേഷിച്ച് മാധ്യമങ്ങളുടെ കൂട്ടായ്മയ്ക്ക് വിവിധ രാജ്യങ്ങളിലായി അരലക്ഷത്തോളം ഫോൺ നമ്പറുകളുടെ പട്ടികയാണ് ലഭിച്ചിട്ടുള്ളത്, 50 രാജ്യങ്ങളിലെ ആയിരത്തിലേറെ വ്യക്തികളെ ഇതിൽനിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. അറബി രാജ്യ കുടുംബാംഗങ്ങൾ വിവിധ മേഖലകളിലെ പ്രമുഖർ ഇതിൽ പെടുന്നു. ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കൾ കേന്ദ്രമന്ത്രിമാർ ജഡ്ജിമാർ ബിസിനസ്സുകാർ പ്രമുഖരായ മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകരെല്ലാം ഈ പട്ടികയിലുണ്ട്. ഇവരിൽ പലരുടെയും ഫോണിൽ പെഗാസസ് സാന്നിധ്യം ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി കഴിഞ്ഞു.


പെഗാസസിൻ്റെപ്രവർത്തനരീതി 

2016 ലാണ് ലെഗസി ആദ്യകാല പതിപ്പ് കണ്ടെത്തുന്നത്, ടെക്സ്റ്റ് മെസ്സേജുകൾ ലിങ്കുകളിലൂടെ അന്ന് പെഗാസസ് സ്മാർട്ട്ഫോണുകളിൽ എത്തിച്ചിട്ടുണ്ടാവുക എന്നാണ് വിദഗ്ധർ പറയുന്നത്. ഫോണിലേക്ക് അയച്ചു കിട്ടുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോഴാണ് ചാര സോഫ്റ്റ്‌വെയർ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടുക. എന്നാലിപ്പോൾ കണ്ടെത്തിയതിനെ പുതിയ പതിപ്പ് സീറോ ക്ലിക്ക് ആകാം എന്നത് ഭീഷണിയുടെ ആഴം വർദ്ധിപ്പിക്കുന്നു. അതായത് ഒരു ഫോൺ ഉടമ ഒന്നും ചെയ്യാതെ തന്നെ അദ്ദേഹത്തിൻറെ ഫോണിൽ മറ്റൊരാൾക്ക് പെഗാസസ് ഇൻസ്റ്റാൾ ചെയ്യാൻ കഴിയും.ഒറ്റ ക്ലിക്ക് പോലും ആവശ്യമില്ല എന്നതാണർത്ഥം.


ഒറ്റത്തവണ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടാൽ അതിലെ ഏതു വിവരവും ഉണ്ടാവട്ടെ അഡ്രസ്സ് എസ്എംഎസ് ആകട്ടെ ചിത്രങ്ങളും വീഡിയോകളും ഇമെയിലുകളും ലൊക്കേഷൻ അങ്ങനെ എന്തു ചാര സോഫ്റ്റ്‌വെയറിനും  ചോർത്താൻ സാധിക്കും.  എന്നാൽ ഇതിനേക്കാൾ അപകടകരമായ കാര്യം ചോർത്തൽ മാത്രമല്ല നമ്മുടെ ഫോണിലെ ഫയലുകളും മറ്റു വിവരങ്ങളുമെല്ലാം  നമ്മളറിയാതെ സ്ഥാപിക്കാൻ കഴിയും എന്നതാണ് മർമ്മ പ്രധാന വസ്തുത.


ഭീമാ കൊറേഗാവ് കേസിൽ പ്രതിചേർക്കപ്പെട്ട പലരുടെയും ഫോൺകോളുകൾ പ്രശസ്ത പട്ടികയിലുണ്ട് എന്നത് നാം നേരത്തെ സൂചിപ്പിച്ചതാണ് അതിൽ  കസ്റ്റഡിയിൽ അന്തരിച്ച ഫാദർ ചാൻ സ്വാമിയേ അടക്കമുള്ള ഭരണകൂടം ഇത്തരത്തിൽ പൈശാചികമായ കേസിൽ കുടിക്കിയിട്ടുണ്ടാകാം. സ്മാർട്ട്ഫോണും ഇൻറർനെറ്റ് കണക്ഷനുമുള്ള നമ്മളിൽ ആരും ഏതുനിമിഷവും ഭരണകൂട ഭീകരതയുടെ ഇരകളാക്കപ്പെടാൻ സാധ്യതയുണ്ടെന്നതാണ് ചുരുക്കം.


ജനാധിപത്യത്തിൽ നിന്നും  പെഗാസസിൻ്റെ ചതി വലയത്തിലേക്ക് 


നാം പറഞ്ഞതുപോലെ സർക്കാറുകൾക്ക് മാത്രമേ പെഗാസസ് വാങ്ങാൻ കഴിയൂ . ഇന്ത്യൻ സർക്കാരിനെ തീർച്ചയായും ഈ അവിശുദ്ധ പ്രവർത്തിയിൽ പ്രതിസ്ഥാനത്തു നിൽക്കുന്നുണ്ട്.nso യുടെ ഉപയോക്താക്കളുടെ പട്ടികയിൽ ഇന്ത്യയും ഉണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് കേന്ദ്രസർക്കാരിന്റെ വാക്കുകൾ വിശ്വാസത്തിൽ എടുക്കാൻ കഴിയില്ല എന്നത് ഈ ഒരു വാർത്ത കൊണ്ടു തന്നെ മനസ്സിലാക്കാം.

ആയതിനാൽ വിശദമായ അന്വേഷണം ഉണ്ടാകേണ്ടതുണ്ട് . സമൂഹത്തിൽ നിർണായക സ്ഥാനങ്ങളിൽ ഉള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നു ചെല്ലുന്നതും വിവരങ്ങൾ ചോർത്തുന്നതും കടുത്ത പൗരാവകാശ ലംഘനം തന്നെയാണ്.

ടെറസ് ഡേറ്റാബേസിൽ മൂന്നിലേറെ ഇന്ത്യക്കാരുടെ നമ്പർ ഉള്ളതായാണ് വെളിപ്പെടുത്തൽ, ഇത് ഇവരുടെ ഫോൺ ചോർത്തിയതിന് സ്ഥിരീകരണവാദമുണ്ടെങ്കിലും ഇവരെ നിരീക്ഷിക്കാൻ ലക്ഷ്യമിട്ടിരുന്നു എന്ന് തന്നെയാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ഉപയോക്താവ് അറിയാതെ പെഗസസ് സോഫ്റ്റ്‌വെയർ ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ പാസ്‌വേഡുകൾ, ഫോൺ നമ്പറുകൾ എസ് എം എസ്,ലൈവ് കോളുകൾ എന്നിവയെല്ലാം ചേർത്ത് പട്ടികയിലുള്ള ഇന്ത്യക്കാരിൽ 10 പേരെ ഫോൺകോളുകൾ നടത്തിയ ഫോറൻസിക് പരിശോധന പെഗാസസ് ഇൻസ്റ്റാൾ ചെയ്തതായി കണ്ടെത്തുകയും ചെയ്തു. ഈ വാർത്ത തന്നെയാണ് സർക്കാറിനെ പ്രതിസ്ഥാനത്തു നിർത്തുന്നതും, ഇസ്രയേലിലെ സൈബർ കമ്പനി എൻഎസ്എസ് ഗ്രൂപ്പിൽ നിന്നും ചാരപണിക്കായി സോഫ്റ്റ്‌വെയർ വാങ്ങിയ സർക്കാറുകളിൽ ആരൊക്കെ ഇത് ഉപയോഗിക്കുന്നുണ്ട് എന്ന വിവരം വളരെ രഹസ്യമാണ്.ഇന്ത്യയിൽ  കൂടുതൽ നിരീക്ഷണവും കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിന്റെ  പശ്ചാത്തലത്തിന്റെ 2018 19 കാലയളവിലായിരുന്നെന്ന് സൂചനയുണ്ട്. പുറത്തുവന്ന പട്ടികയിൽ ഇന്ത്യയുടെ ഒട്ടേറെപേർ ഉൾപ്പെട്ടിട്ടുണ്ടെന്നതുകൊണ്ടും അവരിൽ മിക്കവരും കേന്ദ്രസർക്കാറിനോട് അമർഷം പ്രകടിപ്പിക്കുന്ന ആളുകൾ ആയതുകൊണ്ടും സർക്കാരിനെതിരെ സംശയം ഉയർത്തുന്നു. ഫാദർ സ്വാമി പ്രതിയായിരുന്ന ഭീമാ കൊറോഗേവ് കേസ് ഉൾപ്പെടുത്തി മനുഷ്യാവകാശ പ്രവർത്തകരുടെയും കമ്പ്യൂട്ടറുകളിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിൻറെ ലക്ഷ്യം വ്യക്തമാകും. 


കേന്ദ്രസർക്കാറിന് താൽപര്യമില്ലാതെ മാധ്യമപ്രവർത്തകരുടെ നമ്പറുകൾ  ഡേറ്റാബേസിൽ കണ്ടെത്തിയത് ഗൂഢലക്ഷ്യങ്ങൾ കൂടുതൽ മറനീക്കി പുറത്തു കൊണ്ടുവരുന്നു കേന്ദ്രആഭ്യന്തര മന്ത്രിയുടെ മകൻ ബിസിനസ് വളർച്ചയെക്കുറിച്ച് വാർത്തയെഴുതിയ രോഹിണി അടക്കം പലരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. മാധ്യമപ്രവർത്തകരുടെയും ഫോൺ ചോർത്തുന്നത് ശരിയാണെങ്കിൽ അതിലൂടെ കൈക്കലാക്കുന്നത് വാർത്തകളുടെ ഉറവിടങ്ങളും  മാധ്യമ വൃത്തിക്ക് അങ്ങേയറ്റം വിലക്കപ്പെട്ടതും സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതുമായ വിവരങ്ങളാണ്.

Previous Post Next Post