പല മതസ്ഥരുടേയും വാസകേന്ദ്രമായിട്ടും , അറബികളാണ് സ്പെയിനിന്റെ ചരിത്ര സംസ്കരണത്തിൽ പ്രധാന പങ്കുവഹിച്ചത് ഈ വസ്തുതയെ എത്ര മറച്ചുവകാൻ സാധിച്ചാലും സത്യത്തിന്റെ തുമ്പുകൾ എന്നും യാഥാർത്ഥ്യത്തെ വിളിച്ചോതും പിന്നീട് കാലത്തിൻറെ കടന്നു പോക്കിന് ഒടുവിൽ അവിടെ പൊട്ടി പുറപ്പെട്ട അനൈക്യവു വിഭാഗീയതയും വടക്കൻ അതിർത്തി പ്രദേശങ്ങളിൽ കൃസ്ത്യാനികൾക്ക് രാജ്യത്തെ വെട്ടി പിടിക്കാൻ സാധിക്കുകയും അതോടെ 1968ൽ മുസ്ലിം സമൂഹം എന്നന്നേക്കുമായി പുറം തള്ളപ്പെട്ടു കയുംചെയ്തു.
സ്പെയിൻ ഭരിച്ചിരുന്ന മുസ്ലിം ഭരണാധികാരികൾ എല്ലാം ഇസ്ലാമിൻറെ ആശയങ്ങൾ എല്ലാം തുറന്ന് കാണിച്ച് അവിടം ഭരിച്ചത് ഇതിലൂടെ ധാരാളം അറിവുകൾക്ക് സ്പെയിൻ കേന്ദ്രമായി മാറി ക്രിസ്ത്യാനികൾ തികഞ്ഞ മതസ്വാതന്ത്ര്യം അനുഭവിച്ച ജീവിച്ചുപോന്നു ഗോത്ത് വംശംത്തിറെ ഭരണത്തിൽ മർദ്ദനങ്ങൾ അനുഭവിച്ചു പോന്ന യഹൂദർ അറബികളുടെ സ്വാതന്ത്ര്യവും മനുഷ്യാവകാശവും അനുഭവിച്ചു ഇവിടെ യഹൂദർക്ക് സ്വാതന്ത്ര്യമായി ഒരു പട്ടണം തന്നെ നിലവിൽ വന്നു യഹൂദ പട്ടണം എന്ന പേരിൽ അറിയപ്പെട്ടു അടിമകൾക്ക് സ്പെയിനിൽ ധാരാളം ആനുകൂല്യങ്ങൾ ലഭിച്ചു പോന്നു അവർക്ക് സ്വയം കൃഷി ചെയ്യാനുള്ള അവകാശം ഉണ്ടായി നികുതി അടയ്ക്കണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ യൂറോപ്യൻ തീരപ്രദേശങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യപ്പെട്ട സഖാലീബ്ഗോത്രം അടിമ വർഗം ആയിരുന്നു അവർക്ക് സഹ്റാ കൊട്ടാരത്തിൽ ധാരാളം ആനുകൂല്യങ്ങൾ ലഭിച്ചിരുന്നു വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ സ്പാനിഷ് മുസ്ലിം വനിതകൾ ഒട്ടും പിന്നിലല്ല ആയിരുന്നു എന്നത് ശ്രദ്ധിക്കപ്പെടേണ്ട ഒരു വസ്തുതയാണ് പ്രത്യേകിച്ച് ഉമവിയ്യ ഭരണ കാലത്ത് അവർക്ക് സ്വാതന്ത്ര്യവും സമൂഹത്തിൽ സമുന്നത സ്ഥാനവും ഉണ്ടായിരുന്നു പൗരസ്ത്യ രാജ്യങ്ങൾക്ക് അടിമസ്ത്രീ കൈമാറ്റം കർശനമായി നിയന്ത്രിച്ചിരുന്നു ഒരു അടിമപ്പെണ്ണിനെ വാങ്ങണമെങ്കിൽ ബന്ധപ്പെട്ട് ഉദ്യോഗസ്ഥനെ മുൻപാകെ ആവശ്യം ബോധ്യപ്പെടുത്തണം എന്നായിരുന്നു നിയമം.
സ്പെയിനിലെ ഇസ്ലാമിക സ്വാധീനത്തെ കുറിച്ച് ചർച്ച ചെയ്യുകയാണെങ്കിൽ ക്രിസ്ത്യാനികൾ 2 വിധമായിരുന്നു പണ്ട് സ്പെയിനിൽ ഒന്ന് അവരുടെ സംസ്കാരത്തെ മുറുകെ പിടിച്ചു ജീവിക്കുന്നവർ മറ്റൊരു വിഭാഗം സാമൂഹികവും സാംസ്കാരികവുമായി അറബികൾ ആയി മാറിയവർ. അറബി ഭാഷാ സംസാരിക്കാനും അറബി ഗ്രന്ഥങ്ങൾ, കവിതകൾ രചിക്കാനും ക്രിസ്ത്യാനികൾ ശീലിച്ചിരുന്നു .
സ്പെയിനിനെ സാമൂഹികജീവിതത്തിൽ പരിഷ്കാരങ്ങൾ വരുത്തിയത് സംഗീത വിദഗ്ധനായ സിറിയാബാണ് . ഡമസ്കസിൽ നിന്ന് അഭയാർത്ഥിയായി വന്ന ഇദ്ദേഹം ഒരു സൗന്ദര്യ ആരാധകൻ കൂടിയായിരുന്നു ഭക്ഷണം വസ്ത്രം എന്നീ കാര്യങ്ങളിൽ സിറിയാബ് സ്പെയിനിൽ പല പരിഷ്കാരങ്ങളും വരുത്തി.
സ്വർണം വെള്ളി തുടങ്ങിയ ലോഹങ്ങൾ കൊണ്ട് നിർമ്മിക്കുന്ന പാത്രങ്ങളെ കാൾ മനോഹാരിത മേത്തരം പളുങ്കു പാത്രങ്ങൾ കാണുമെന്നായിരുന്നു അദ്ദേഹത്തിൻറെ അഭിപ്രായം. അനുയോജ്യമായ വസ്ത്രധാരണ രീതി അദ്ദേഹം നിർണയിച്ചു. കൊറഡോവയിൽ സൗന്ദര്യം പരിശീലിപ്പിക്കാൻ അദ്ദേഹം ഒരു സ്ഥാപനം നിർമ്മിക്കുകയും ചെയ്തു.
സാമൂഹികനീതി-
വ്യക്തി സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും വിലകൽപ്പിക്കുന്ന മതമാണിസ്ലാം ക്രിസ്ത്യാനികൾക്കും യഹൂദർക്കും വിശ്വാസാചാരങ്ങൾ പുലർത്തി ജീവിക്കാൻ സാധിച്ചിരുന്നു സ്പെയിനിൽ. മുസ്ലിം ഭരണാധികാരികൾ അവരുടെ വിശ്വാസാചാരങ്ങളിൽ കൈകടത്തിയില്ല ക്രിസ്ത്യാനികൾക്ക് നിർഭയം മത പ്രചാരണം നടത്താൻ സ്വാതന്ത്ര്യമുണ്ടായിരുന്നു .മുസ്ലിം ആധിപത്യത്തിന്റെഅന്ത്യകാലം വരെ സാമുദായിക സംഘർഷം സ്പെയിനിൽ ഉണ്ടായിരുന്നില്ല. എല്ലാ മതക്കാരും മമതയോടെജീവിച്ചു .മുസ്ലിം വേഷവും ഭാഷയും ആചാരങ്ങളും എല്ലാം അനുകരിക്കാൻ തുടങ്ങി ഇങ്ങനെയാണ് ഇസ്ലാമിക പ്രബോധനം ശക്തിപ്രാപിച്ചത്. ക്രിസ്ത്യൻ ആധിപത്യത്തിലായിരുന്ന കാസ്റ്റൈൽ, ലിയോൺ, എന്നിവിടങ്ങളിലെ ബുദ്ധിജീവികൾ പോലും അറബിഭാഷാ പഠിച്ച മുസ്ലിം ഭരണാധിപന്മാരുടെ കീഴിൽ സേവനം അനുഷ്ഠിക്കുവാൻ ആഗ്രഹിച്ചു.
( യഹൂദ പട്ടണം: നൂറ്റാണ്ടുകളായി മർദ്ദനം അനുഭവിച്ചു എന്ന് യഹൂദർ മുസ്ലിംസ്ത്രീ നിൻറെ പിറവിയോടെ മോചിതരായി അവർക്ക് നീതിയും തുല്യ അവകാശവും കൈവന്നു യഹൂദികൾക്ക് വിദ്യാഭ്യാസം നൽകാനുള്ള അവസരം സൃഷ്ടിച്ചു മാത്രമല്ല, ഗ്രാനഡ യഹൂദരുടെ താവളമായി മാറി അങ്ങനെ പത്താം ശതകത്തിൽ യഹൂദാ പട്ടണം എന്ന പേരിൽ അറിയപ്പെട്ടു)
നീതി: പണ്ഡിതന്മാരുടെയും പ്രതിഭാശാലികളുടെയും അഭിപ്രായമാരാഞ്ഞ് ശേഷമേ ട്രെയിൻ ഭരണാധിപന്മാർ പ്രധാന പ്രശ്നങ്ങളിൽ തീരുമാനമെടുത്തിരുന്നു. ഇതിന് വ്യക്തമായ ഉപദേഷ്ടാക്കളെ രാജ സദസ്സുകളിൽ നിയമിച്ചിരുന്നു.
സ്പെയിനിലെ പണ്ഡിതന്മാർ നീതിനിഷ്ഠ പ്രസിദ്ധനാണ് അബ്ദുല്ലാഹിബ്നുമുഹമ്മദ് കൊറ്ണ്ടോവാ പള്ളിയുടെയും സമീപത്തുള്ള തന്നെ കൊട്ടാരത്തിൽ ഒരു മണ്ഡപം നിർമ്മിച്ചു. എല്ലാ പരാതികളും കേട്ട് മനസ്സിലാക്കുകയും ചിലപ്പോൾ കൊട്ടാരത്തിലും ഇതിന് സൗകര്യം ചെയ്യുകയും ചെയ്തു.
വിദ്യാഭ്യാസ പുരോഗതി-
ഇസ്ലാമിൻറെ ആവിർഭാവം മുതൽക്കെ മുസ്ലീങ്ങളുടെ സംസ്കാരവും വിദ്യാഭ്യാസവും ഭരണപരവും ആയിട്ടുള്ള സിരാകേന്ദ്രം പള്ളികൾ ആയിരുന്നു . സർ തോമസ് അർനോൾഡ് തൻറെ ദികാലിഫേറ്റ് എന്ന പുസ്തകത്തിൽ മുസ്ലിംകളുടെ സാമൂഹിക ജീവിതത്തിൽ പള്ളികൾക്ക് ഉണ്ടായിരുന്ന സ്ഥാനം വിലയിരുത്തുന്നത് ഇങ്ങനെയാണ്: ആരാധനാസ്ഥലം എന്നതിനുപുറമേ രാഷ്ട്രീയവും സാമൂഹികവുമായ ജീവിതത്തിൻറെ കേന്ദ്രബിന്ദു കോടിയായിരുന്നു പള്ളികളിൽ ഭാഷയും മതവും പഠിപ്പിച്ചു വന്നു രാജ്യങ്ങളെപ്പോലെ സ്പെയിനിലും പ്രാഥമികവിദ്യാഭ്യാസം ,ഖുർആൻ വായിക്കൽ എഴുതൽപഠിക്കൽ , കവിത അഭ്യസിക്കുക എന്നിവ തുടങ്ങിയ എല്ലാം പള്ളികളിൽ ആയിരുന്നു.
കൊർഡോവ ,സെവില്ല, മലാക്ക ഗ്രാനഡ എന്നീ പട്ടണത്തിൽ യൂണിവേഴ്സിറ്റികൾ സ്ഥാപിച്ചു. യൂണിവേഴ്സിറ്റിയിൽ മത ശാസ്ത്രങ്ങൾക്ക് പുറമേ ഭൗതിക ശാസ്ത്രങ്ങളും പഠിപ്പിച്ചിരുന്നു യൂണിവേഴ്സിറ്റികൾ ഉയർന്ന ഉദ്യോഗസ്ഥർക്ക് സ്ഥാനങ്ങൾ നൽകി.
ഗ്രന്ഥാലയങ്ങൾ
മുസ്‌ലിം സ്പെയിനിലെ വായന സമ്പത്ത് വളരെ എണ്ണമറ്റ അതായിരുന്നു യൂണിവേഴ്സിറ്റികൾക്ക് അടുത്തായി ലൈബ്രറിഉണ്ടായിരുന്നു. കൊർദോവ യൂണിവേഴ്സിറ്റിയുടെ അടുത്തായി സ്ഥാപിച്ച ലൈബ്രറി മുഹമ്മദ് ഒന്നാമൻ സ്ഥാപിച്ചതാണ്. ഗ്രീസ് റോം നാടുകളിലെ പോലെ നാടക ശാലകൾ മുസ്ലിം സ്പെയിനിൽ ഉണ്ടായിരുന്നില്ല. പകരം അറിവു സമ്പാദനത്തിന് ഗ്രന്ഥങ്ങൾ ആയിരുന്നു ആശ്രയം. സ്പെയിനിലെ പ്രധാന പുസ്തക കമ്പോളം കൊർഡോവ ആയിരുന്നു .രാജധാനികൾ വിജ്ഞാനഭണ്ഡാരമായി പരിണമിച്ചു .അൽഹകം ഉദ്യോഗസ്ഥർ പുസ്തകങ്ങൾ തേടിപ്പിടിച്ച് കൊണ്ടുവരുമായിരുന്നു സ്പെയിനിലേക്ക്.
ശാസ്ത്രപുരോഗതി -
എട്ടാം ശതകത്തിൽ തുടങ്ങി പതിമൂന്നാം ശതകത്തിൻറെ ആരംഭം വരെ യൂറോപ്പിൽ വിജ്ഞാനത്തിന് വെളിച്ചം വിതറിയത് അറബികളാണ് .സാൻലീ ലൈൻ പൂളിൻറെ വാക്കുകൾ ഇങ്ങനെയാണ് "മുസ്ലിം പ്രതിഭാശാലികൾ സ്പെയിനിനെ യൂറോപ്യൻ സംസ്കാരത്തിന് കേന്ദ്രബിന്ദുവാക്കി തീർത്തു" .മുസ്ലിം പരീക്ഷയിൽ കലാ ശാസ്ത്രം എന്നിവ വളർന്നു പന്തലിച്ചു ഗണിതം ശില്പശാല തത്വശാസ്ത്രം വൈദ്യ ശാസ്ത്രം രസതന്ത്രം ഭൗമ ശാസ്ത്രം എന്നീ മണ്ഡലങ്ങളിൽ മുസ്‌ലിം സ്പെയിൻ അസൂയാർഹമായ നേട്ടമാണ് ഉണ്ടാക്കിയത്.
ഈ വിഷയങ്ങളിൽ ഒരു കേന്ദ്ര മണ്ഡലമായി തീർന്നു സ്പെയിൻ വിവിധ കാലങ്ങളായി സ്പെയിനിൽ ഭരണം നടത്തി വരുന്ന ഖലീഫമാർ വൈജ്ഞാനികവും ശാസ്ത്രീയവുമായ വളർച്ചയ്ക്ക് അമൂല്യ സംഭാവനകളാണ് നൽകിയത്. ശാസ്ത്രവും സാംസ്കാരികവുമായ പുരോഗതി വഴി തൻറെ കീർത്തി നിലനിർത്താം എന്നാണ് അവരുടെ വിശ്വാസം. ശാസ്ത്രത്തിനു മുതൽകൂട്ട് വർദ്ധിപ്പിക്കുന്ന അവർക്ക് ഉന്നത പദവിയും അന്ന് നൽകിയിരുന്നു.
കണ്ടുപിടിത്തങ്ങൾ-
അച്ചടിയന്ത്രം കണ്ടു പിടിച്ച് സാംസ്കാരിക വളർച്ചയ്ക്ക് ആക്കം കൂട്ടിയത് മുസ്ലിം സ്പെയിൻ ആണ് ഗവൺമെൻറ് ഉത്തരവുകൾ സ്പെയിനിൽ അച്ചടിച്ച് വിതരണം ചെയ്തിരുന്നു ഹിജ്റ എട്ടാം നൂറ്റാണ്ടിലെ പൂർവ്വാർദ്ധത്തിൽ ജീവിച്ച ഇബ്നുൽഹജ്ജ് പ്രസിദ്ധ ശില്പകല വിദഗ്ധൻ ആയിരുന്നു .തേവി നനക്കാൻ പറ്റുന്ന ഒരു ജലസേചന യന്ത്രം കണ്ടുപിടിച്ച അദ്ദേഹം കാർഷിക പുരോഗതി സാധ്യമാക്കി യന്ത്രത്തിന് സഹായത്തോടെ വളരെ അകലത്തിൽ വെള്ളമെത്തിക്കാൻ കഴിഞ്ഞിരുന്നു. ജ്യോതിശാസ്ത്രജ്ഞനായ അബ്ബാസ് ബ്നുഫിർനാസ് ശരീരത്തിൽ തൂവൽ വച്ചുകെട്ടി ഗോപുരത്തിനു മുകളിൽ നിന്ന് പറന്നുയർന്നു കണ്ടു ജനങ്ങൾ അമ്പരന്നു .
ഇതുപോലെ ധാരാളം വിപ്ലവകരമായ നേട്ടങ്ങൾക്ക് മുസ്ലിം സ്പെയിൻ സാക്ഷിയായിട്ടുണ്ട് വിപ്ലവ മേഖലയിലും ശാസ്ത്രീയ മാർഗ്ഗത്തിൽ വളരെ വലിയ സ്വാധീനം ചെലുത്തിയവരാണ് മുസ്ലിം സ്പെയിൻ. ഇതെല്ലാം ചരിത്ര യാഥാർത്ഥ്യമായ സത്യങ്ങളാണ്. എത്ര മറച്ചു വയ്ക്കാൻ ശ്രമിച്ചാലും അത് സത്യമായി തന്നെ തുടരും.

Yaseen Adimaly