വിഡ്ഢിത്തരം വിളിച്ച് പറയാൻ പ്രത്യേക സ്ഥാനമാനങ്ങൾ അലങ്കരിക്കണമെന്ന് ആവിശ്യമില്ല, പക്ഷെ ഒരു പ്രത്യേക സ്ഥാനത്തിരിക്കുന്നവർ വിടുവായിത്തങ്ങൾ പറഞ്ഞാൽ അനന്തരമായി പിറവികൊള്ളുന്ന പൊല്ലാപ്പുകൾ കെട്ടടങ്ങണമെങ്കിൽ അല്പം താമസിക്കും എന്നത് നിസ്സംശയം.
തീർത്തും മതസ്പർദ്ധ വളർത്താൻ കച്ചകെട്ടിയിറങ്ങിയവർ ജന്മധ്യേ തുടങ്ങി വെക്കുന്ന പൊല്ലാപ്പുകൾ ചില്ലറയല്ല....
ഒരു മത പുരോഹിതൻ, ജനങ്ങൾക്ക് വഴികാട്ടിയായി മാറേണ്ട മാന്യ വ്യകതി തീർത്തും അസഭ്യം പുലമ്പുമ്പോൾ സഹതാപം മാത്രമേ അവരോടുള്ളു.അടിസ്ഥാന രഹിതമായ ഒരു കാര്യം വളരെലാഖവത്തോടെ വിളിച്ച്പറയുമ്പോൾ അവരുടെയൊക്കെ ഹൃദയാന്തരങ്ങളിൽ നിറക്കപ്പെട്ട വർഗീയ വിഷത്തിന്റെ കാഠിന്യം എത്രമാത്രമാണ്.
അത്തരത്തിലുള്ള പ്രസ്താവനകളെ തോന്നിവാസ്യം എന്നല്ലാതെ മറ്റെന്ത് പറയാൻ.
യാതൊരു അടിസ്ഥാനവുമില്ലാതെ കുത്തിപൊക്കിയ "ലൗ ജിഹാദ്" കോടതിവരെ തള്ളികളഞ്ഞത് പകൽസത്യം പോലെ വാസ്തവമാണ്. അടിസ്ഥാനവിഷയത്തെ ആസ്പദമാക്കി യാതൊരു ഉൾബോധവുമില്ലാതെ ക്രിമിനലുകളാൽ പടച്ച് വിടുന്ന വിഡ്ഢിത്തരങ്ങൾ അക്ഷരംപ്രതി മലയാളികൾ ഉൾകൊള്ളുമെന്ന് താങ്കൾ വിചാരിച്ചിട്ടുണ്ടെന്ക്കിൽ താങ്കൾക്ക് തെറ്റി, സാക്ഷരതയിൽ മികവ് തെളിയിച്ച കേരള ജനതക്ക് മുമ്പിൽ ഈ തുറുപ്പച്ച്ചീട്ടിന് വിലയുണ്ടാവില്ല.
കത്തോലിക്കാ സഭയുടെ ചരിത്രമെടുത്തു പരിശോധിക്കുകയാണെങ്കിൽ പ്രധാനമായും 2വിഭാഗങ്ങളായി വേർതിരിയുന്നുണ്ട്. അതിലൊന്ന് വിമോചന ദൈവ ശാസ്ത്രവും, മറ്റൊന്ന് അധികാര-സാമ്പത്തിക മേലാളന്മാരോടുള്ള വ്യത്യസ്ത മനോഭാവമുൾ കൊള്ളുന്ന പ്രത്യേക പ്രത്യയ ശാസ്ത്രമാണ്.1921 ലെ തൃശൂരിൽ വെച്ച് നടന്ന ലോയൽറ്റി റാലി ഇതിലേക്കുള്ള സൂചന നൽകുന്നുണ്ട്.ബ്രിട്ടീഷ് കാരോട് കൂറുകാട്ടികൊണ്ടുള്ള റാലിയായിരുന്നു ഇത്.
സമാന രീതിയാണ് 2021 ൽ സംഘികളോട് ദൃഢഭക്തിചെയ്തുള്ള ഈയൊരു പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നത്.
വിദ്വേഷ ആരോപണങ്ങൾ പടച്ചുവിടുന്നതിൽ യാതൊരു മടിയും ആർക്കുമില്ല... അതിനാൽ തന്നെ എത്രയെത്ര ജിഹാദുകൾ ഈ കേരളത്തിലാകമാനം കുമിഞ്ഞ് കൂടിയിട്ടുണ്ട്.മെഡിക്കൽ ജിഹാദ്, മീഡിയ ജിഹാദ്, സിനിമ ജിഹാദ്, കൊറോണ ജിഹാദ് തുടങ്ങി അവസാനം ഡ്രഗ് /നക്രോട്ടിക്സ് ജിഹാദ് വരെ എത്തിനിൽക്കുന്നു. ഇത്രയൊക്കെ ആയെങ്കിലും ജിഹാദിന് അന്ത്യം കുറിക്കാനുള്ള സമയമായിട്ടില്ലെന്ന് ഉറപ്പിച്ചു പറയാം. കാരണം ഭാവിയിൽ ഇനിയെത്രയെത്ര ജിഹാദുകളെ വരവേൽക്കേണ്ടി എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. പലതരത്തിലുള്ള ജിഹാദുകൾ അതിന്റെതായ സ്റ്റേഷനുകളിൽ എത്തിനിൽക്കുന്നുണ്ട്, സാഹചര്യനുസൃതമായി പുറപ്പെടുമെന്ന് മാത്രം.
ഇനി സർക്കാരിന്റെ കൈകളിലാണ് കാര്യങ്ങൾ.പ്രധാനമായും 2പ്രതിസന്ധികൾ അവർക്കിടയിലുണ്ട്.1 സർക്കാർ അവരുടെ നിലപാട് വ്യക്തമാക്കണം.
2 ബിഷപ്പ് പറഞ്ഞത് വാസ്തവമാണെങ്കിൽ അത്തരത്തിലുള്ളവരെ കണ്ടുകെട്ടി ഇല്ലാതക്കാനുള്ള തയ്യാറെടുപ്പുകൾ സ്വീകരിക്കണം.
സ്വതന്ത്രമായി ഈയൊരു വിഷയത്തെ കെട്ടയിച്ച് വിട്ടാൽ അനന്തരമായി നിരവധി പ്രശ്നങ്ങൾ ഉടലെടുക്കുമെന്നത് തീർച്ച. തുടർന്ന് സമൂഹത്തിനടയിൽ ഭിന്നതരൂപപ്പെടുകയും ചെയ്യും.സരമായി സാമൂഹിക ജീവിതത്തെ ബാധിക്കുകയും ചെയ്യും.
വിദ്വേഷപരാമർശം നടത്തി വിവാദത്തിലകപ്പെട്ട മുൻ ഡിജിപി ലോക്‌നാഥ് ബെഹ്രയുടെ അതേ പാത തന്നെയാണ് പാല ബിഷപ്പും സ്വീകരിച്ചിരിക്കുന്നത്.
" കത്തോലിക്കാ യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാൻ ഗൂഢനീക്കങ്ങൾ നടക്കുന്നുണ്ട്, ആയുധം ഉപയോഗിക്കാനാവാത്ത ഇടങ്ങളിൽ ഇത്തരം മാർഗ്ഗം ഉപയോഗിക്കുകയാണ്. അമുസ്ലിമുകളായിട്ടുള്ളവരെ ഇല്ലാതാക്കണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യമെന്ന്" ബിഷപ്പ് തന്റെ പ്രസ്താവനയിൽ വ്യക്‌തമാക്കുന്നത്.
ചുരുക്കി പറയുകയാണെങ്കിൽ ഭാരതത്തിലെ സംഘികളുടെ ഡ്യൂട്ടി ഇവർക്ക് കൈമാറിയെന്ന് തന്നെ.ഒട്ടേറെ കലാപങ്ങൾക്ക് വഴിവെക്കാതെ ഈയൊരു വിഷയത്തെ കൃത്യമായി കൈകാര്യം ചെയ്യാൻ ബന്ധപ്പെട്ടവർ ബാധ്യസ്ഥരാണ്.
